Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : N Jaihind Face

Wayanad

മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യി​ല്‍ ജ​യ്ഹി​ന്ദി​ലെ നാ​ല് കു​ടും​ബ​ങ്ങ​ള്‍

മൂ​പ്പൈ​നാ​ട്: മ​ഴ​ക്കാ​ല​മാ​യാ​ല്‍ മ​ണ്ണി​ടി​ഞ്ഞ് വീ​ടു​ക​ള്‍ ത​ക​ര്‍​ന്നേ​ക്കു​മെ​ന്ന ഭീ​തി​യി​ല്‍ ഉ​റ​ക്കം ന​ഷ്ട​പ്പെ​ട്ട് ക​ഴി​യു​ന്ന ജ​യ്ഹി​ന്ദി​ലെ നാ​ല് കു​ടും​ബ​ങ്ങ​ളെ അ​ധി​കൃ​ത​ര്‍ അ​ങ്ക​ണ​വാ​ടി​യി​ല്‍ ഒ​രു​ക്കി​യ താ​ത്കാ​ലി​ക ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

നാ​ല് കു​ട്ടി​ക​ള​ട​ക്കം 17 പേ​രാ​ണ് ക്യാ​മ്പി​ലു​ള്ള​ത്. കു​ന്നി​ന്‍ ചെ​രി​വി​ലു​ള്ള പ​ല വീ​ടു​ക​ളു​ടെ​യും മു​റ്റ​ത്തും പി​ന്‍​ഭാ​ഗ​ത്തു​മെ​ല്ലാം മ​ണ്ണി​ടി​ഞ്ഞു വീ​ണു കി​ട​ക്കു​ക​യാ​ണ്.

വീ​ടു​ക​ളു​ടെ മു​റ്റം വി​ണ്ടു കീ​റി ഏ​തു നേ​ര​വും അ​ട​ര്‍​ന്ന് 30 അ​ടി​യോ​ളം താ​ഴ്ച്ച​യി​ലേ​ക്ക് പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വീ​ടു​ക​ളും ത​ക​ര്‍​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്. 2018 മു​ത​ല്‍ ഇ​വ​ര്‍ മ​ഴ​ക്കാ​ല​ത്ത് ക്യാ​മ്പി​ലാ​ണ് ക​ഴി​യു​ന്ന​ത്. മ​ഴ ശ​മി​ച്ചാ​ല്‍ അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്ന വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങും. 1969 മു​ത​ല്‍ ഈ ​ഭൂ​മി​യി​ല്‍ വീ​ട് വ​ച്ച് താ​മ​സി​ച്ചു വ​രു​ന്ന​വ​രാ​ണി​വ​ര്‍. അ​ഞ്ച് സെ​ന്‍റ് മു​ത​ല്‍ 15 സെ​ന്‍റ് വ​രെ ഭൂ​മി കൈ​വ​ശ​മു​ണ്ട്. എ​ന്നാ​ല്‍ 57 വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും തൃ​ക്കൈ​പ്പ​റ്റ വി​ല്ലേ​ജി​ലു​ള്ള ഇ​വ​രു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല.

വ​നം വ​കു​പ്പാ​ണ് ഇ​തി​ന് ത​ട​സം. പ​ട്ട​യ​ത്തി​ന​പേ​ക്ഷി​ച്ചാ​ല്‍ നി​ക്ഷി​പ്ത വ​ന​ഭൂ​മി​യാ​ണെ​ന്ന വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​ക​യാ​ണ്. 20 വ​ര്‍​ഷം മു​മ്പ് ന​ട​ന്ന സം​യു​ക്ത സ​ര്‍​വേ​യ്ക്ക് ശേ​ഷ​വും പ​ട്ട​യം ല​ഭി​ച്ചി​ല്ല. നാ​ലി​ല്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ള്‍​ക്ക് ലൈ​ഫ്ഭ​വ​ന പ​ദ്ധ​തി​യി​ല്‍ വീ​ട് പാ​സാ​യെ​ങ്കി​ലും പ​ട്ട​യ​മോ നി​ക​തി​ച്ചീ​ട്ടോ ഇ​ല്ലാ​ത്ത​തി​നാ​ല്‍ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്നു. ഭീ​തി​യോ​ടെ​യ​ല്ലാ​തെ കി​ട​ന്ന് ഉ​റ​ങ്ങാ​ന്‍ ഒ​രു വീ​ട് എ​ന്ന ഇ​വ​രു​ടെ ആ​ഗ്ര​ഹം സ്വ​പ​നം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണി​പ്പോ​ഴും.

Latest News

Corehub Up